തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു ഉത്ഘാടനം ചെയ്തു.കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു. പതിനൊന്നു മണിക്ക് കലാമത്സരങ്ങള്‍ക്കു തുടക്കമായി.25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.