പാലക്കാട് : മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. അനുവാദമില്ലാതെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.ഫോൺ വാങ്ങിയതിന്റെ പേരിൽ അദ്ധ്യാപകനെ വിദ്യാർത്ഥി ചോദ്യം ചെയ്തു. തുടർന്ന് പ്രധാന അദ്ധ്യാപകന്റെ മുറിയിൽ വച്ചായിരുന്നു അദ്ധ്യാപകന് നേരെ കൊലവിളി ഭീഷണി ഉയർത്തിയത് .
വിദ്യാർത്ഥിക്കെതിരെ അദ്ധ്യാപകർ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി.ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.