Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമാത്യു ടി...

മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക നിലവില്‍ വന്നത്. അതിന് ശേഷം 2002 ഒക്ടോബറിലാണ് മാത്യു ടി തോമസ് എംഎല്‍എ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരിക്കുന്നത്.

2002 ല്‍ എസ് ഐ ആര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്യു ടി തോമസിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അന്ന് എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാതിരുന്നതാണോ അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതാണോ പട്ടികയില്‍ ഇല്ലാത്തതിന് പിന്നില്‍ എന്ന് വ്യക്തമല്ല.അതേസമയം പ്രോജിനിയില്‍ ചേര്‍ക്കാന്‍ മാത്യു ടി തോമസിന്റെ പിതാവിന്റെ പേര് ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ഉള്ളതിനാല്‍ മാത്യു തോമസിന്റെയും മക്കളുടെയും പേര് തീവ്ര വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ്...

അയ്യപ്പഭക്തരുടെ 70 ലധികം ഫോണുകൾ  വീണ്ടെടുത്ത് നൽകി പമ്പ പോലിസ്

പമ്പ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 8 സംസ്ഥാനങ്ങളിൽ നിന്നായി 70 ലധികം ഫോണുകൾ പമ്പ പോലീസ് കണ്ടെത്തി. സി ഇ ഐ ആർ...
- Advertisment -

Most Popular

- Advertisement -