Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവേനൽച്ചൂട്: തൊഴിൽവകുപ്പ്...

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളിൽ അത് പരിഹരിക്കുകയും ആവർത്തിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ് 15 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ, പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ 2 യുവാക്കൾ മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ സ്‌കൂട്ടർ യാത്രികരായ 2 യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) ,ബന്ധുവായ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന്...

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതി: അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

തിരുവല്ല : ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല...
- Advertisment -

Most Popular

- Advertisement -