പത്തനംതിട്ട: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓമല്ലൂർ പഞ്ചായത്തിൽ വേനൽ മധുരം തണ്ണിമത്തൻ കൃഷി ആരംഭിച്ചു. 60 ദിവസത്തിനകം വിളവെടുക്കാൻ സാധിക്കുന്ന രീതിയിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. പഞ്ചായത്തിൽ തരിശുകിടക്കുന്ന സ്‌ഥലങ്ങളാണ്ഇതിനായി ഉപയോഗിക്കുക.
പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ നിർവഹിച്ചു .സിഡിഎസ് ചെയർപേഴ്സൺ കെ എൻ അമ്പിളി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ അമ്പിളി, ഇലന്തൂർ ബ്ലോക്ക് മെമ്പർ വി ജി ശ്രീവിദ്യ, സംഘ കൃഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു