Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsChanganaserryസണ്ണി ഇടിമണ്ണിക്കലിനെ...

സണ്ണി ഇടിമണ്ണിക്കലിനെ ആദരിച്ചു

ചങ്ങനാശേരി : ഇടിമണ്ണിക്കൽ ജൂവലറി, ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ്  എന്നീ സ്ഥാപനങ്ങളുടെ സാരഥിയും  ബിസിനസ്സ്  സംരംഭകനും  ജീവകാരുണ്യ പ്രവർത്തകനും നേഷൻ ബിൽഡർ 2024 അവാർഡ് ജേതാവുമായ സണ്ണി ഇടിമണ്ണിക്കലിനെ ചങ്ങനാശ്ശേരി സർഗക്ഷേത്ര ആദരിച്ചു. 

ആദായ നികുതി ചീഫ് കമ്മീഷ്ണർ (റിട്ട) ഷാജി പി. ജേക്കബ് ഉപഹാരം നൽകി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം  പൊന്നാടയണിയിച്ചു. വർഗീസ് ആന്റണി, ജിജി കോട്ടപ്പുറം, സിബിച്ചൻ തരകൻ പറമ്പിൽ, ഷിബു മാത്യു പാലത്ര, ജോസ് ജോസഫ് നാടുവിലേഴം എന്നിവർ പ്രസംഗിച്ചു.

2007- ൽ റേഡിയോ മീഡിയ വില്ലേജിൽ ഫാദർ സെബാസ്റ്റ്യൻ പുന്നശേരിയുമായി തുടങ്ങിയ രോഗികളെ ജീവിതത്തിലേക്ക്  കൊണ്ടുവന്ന തണൽ പ്രവർത്തനം സണ്ണി ഇടിമണ്ണിക്കലിൻ്റെ  ദീർഘ വീക്ഷണമാണ് . മീഡിയ വില്ലേജും ഇടിമണ്ണിക്കൽ ജൂവലറിയുമായി കോർത്ത് കർഷകർക്ക് പ്രോത്സാഹനം നൽകുന്ന ജീവനം ട്രസ്റ്റ്, കാൻസർ രോഗികൾക്കുവണ്ടി ചങ്ങനാശേരി ലയൺസ്‌ ക്ലബ്ബിൽ തുടങ്ങിയ സ്വാന്തനം പദ്ധതി തുടങ്ങിയവയുടെ ആവിഷ്ക്കാരകനും സണ്ണി ഇടിമണ്ണിക്കലാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ്, പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ...

ലഡാക്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ടു: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്ക് : ലഡാക്കിൽ സൈനികാഭ്യാസത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു.നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതാണ്...
- Advertisment -

Most Popular

- Advertisement -