Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ സബ്സിഡി...

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷൻകാർഡിനും 20 കിലോഗ്രാം അരി 25 രൂപ വിലയ്ക്ക് നൽകിയിരുന്നു. ഇത് തുടർന്നും സപ്ലൈകോ വിൽപനശാലകൾ വഴി നൽകുന്നതാണെന്നും മന്ത്രി ഉറപ്പുനൽകി.

ഓണക്കാലത്ത് ഫലപ്രദമായി വിപണിയിൽ ഇടപെട്ട് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ എക്കാലത്തേയും പ്രതിദിന വില്പന റെക്കോഡ് മറികടന്നു. 56.73 ലക്ഷം കാർഡുടമകൾ സാധനങ്ങൾ കൈപ്പറ്റി. 386 കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതിൽ 180 കോടി രൂപയുടെ സബ്സിഡി വില്പനയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ്...

ലിക്വിഡ് ഓക്സിജൻ ചോർച്ച : ആക്‌സിയം ദൗത്യം മാറ്റിവെച്ചു

ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവെച്ചു.ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം .കഴിഞ്ഞ 3 തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന്...
- Advertisment -

Most Popular

- Advertisement -