ആലപ്പുഴ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആഗസ്റ്റ് 25 മുതൽ തുടങ്ങും. സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും.