ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി.
അതേസമയം, എംബിബിഎസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.കേസ്
ജൂലായ് എട്ടിലേക്ക് മാറ്റി.