തിരുവനന്തപുരം : ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം .യുവാവ് നേരത്തെ തന്നെ എടിഎസിന്റെ നീരീക്ഷണത്തിലായിരുന്നു. ഇയാളെ എടിഎസിൻ്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.






