Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയെ ക്ലീൻ...

ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന : ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

ശബരിമല : ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്.

സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സനും അടൂർ ആർ ഡി ഓ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിശുദ്ധ സേന പ്രവർത്തിക്കുന്നത്.

പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്. 1200 ലോഡിലധികം മാലിന്യങ്ങൾ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാൻ ആയി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി ഇരുപത്തിനാല് ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇൻസീനറേറ്ററുകളിലേക്ക് കൈമാറുന്നു. ഇതിന് നേതൃത്വം നൽകാൻ ഓരോയിടത്തും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് സേലം സ്വദേശികളായ ജീവനക്കാരാണ് വിശുദ്ധ സേനയിൽ പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിലെ...

ശബരിമല തീർത്ഥാടനം : കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും

ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ...
- Advertisment -

Most Popular

- Advertisement -