മലപ്പുറം : മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ .കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത് .അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്ക് കുഞ്ഞിനെ കൈമാറിയത് .
മൂന്ന് ലക്ഷം രൂപയ്‌ക്കാണ് ദമ്പതികൾ കുഞ്ഞിനെ വിൽക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നര ലക്ഷം രൂപയ്‌ക്ക് കരാർ ഉറപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ അയൽക്കാരാണ് തിരൂര്‍ പൊലീസിൽ പരാതി നൽകിയത്. എന്നാൽ മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് ദമ്പതികൾക്ക് പണം നൽകിയ യുവതിയുടെ മൊഴി. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.