ചെന്നൈ : പുതുക്കോട്ടയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിൽ ആണ് സംഭവം. സേലത്തു നിന്നുള്ള പരിശീലനപ്പറക്കലിനിടെയാണ് ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനം ദേശീയപാതയിൽ ഇറക്കിയത് . വിമാനത്തിന്റെ മുൻഭാഗം തകർന്നു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സാങ്കേതിക തകരാർ : ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി





