ടെക്സാസ് : അമേരിക്കയിലെ ടെക്സസിസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 50 കടന്നു .വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ക്യാമ്പിലുള്ളവരിൽ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സഹായത്തിനായി എത്താൻ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ 850-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് കുതിച്ചുയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണം .ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്.