Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം സ്മാരകത്തിൽ...

വൈക്കം സ്മാരകത്തിൽ തന്തൈ പെരിയാർ ജന്മദിനം ആഘോഷിച്ചു

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു.

തന്തൈ പെരിയാറിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ വൈക്കം വലിയകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പെരിയാർ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

ചടങ്ങിൽ നഗരസഭ അധ്യക്ഷ പ്രീതാ രാജേഷ്, വൈസ് പ്രസിഡന്റ് പി.ടി സുഭാഷ്, നഗരസഭാംഗം ബി. രാജശേഖരൻ, എ.ഡി.എം എസ്.ശ്രീജിത്ത്, ആർ.ഡി.ഒ: കെ.പി ദീപ, തമിഴ്നാട് സർക്കാർ പ്രതിനിധിയും കോയമ്പത്തൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എ. സെന്തിൽ അണ്ണ, വൈക്കം താഹസിൽദാർ വിബിൻ ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ...
- Advertisment -

Most Popular

- Advertisement -