ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചു .മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങി.
രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.45ന് വേര്‍പെട്ട ഡ്രാഗൺ ഗ്രേസ് പേടകം 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷമാണ് ഭൂമിയിലെത്തിയത്.ഐഎസ്ആർഒയുടെ നാല് പരീക്ഷണങ്ങൾ ഉൾപ്പെടെ 60-ലധികം പരീക്ഷണങ്ങൾ ദൗത്യത്തിന്റെ ഭാഗമായി സംഘം നടത്തി.