തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റിൽ ചികിത്സയിൽ കഴിയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഞായർ രാത്രിയിലാണ് മുഖ്യമന്ത്രി എത്തിയത്. ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങും വഴി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വെള്ളാപ്പള്ളിയെ ആശുപതിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു
മുഖ്യമന്ത്രി എത്തുമ്പോൾ വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളിയും ആശുപത്രിയിൽ ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്നും മൂത്രത്തിൽ അണുബാധ കണ്ടെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു
വിവരമറിഞ്ഞ് മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.