Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് സ്പെഷ്യൽ...

മകരവിളക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : മകരവിളക്ക് ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു.

ട്രെയിൻ നമ്പർ 06065 കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ് 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 03:30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 12:00 ന് കാക്കിനട ടൗണിൽ എത്തിച്ചേരും. തിരുവനന്തപുരം ഡിവിഷനിലെ, കായംകുളം ജംഗ്ഷൻ (04:00 മണിക്കൂർ / 04:02 മണിക്കൂർ), ചെങ്ങന്നൂർ (04:30 മണിക്കൂർ / 05:15 മണിക്കൂർ), തിരുവല്ല (05:25 മണിക്കൂർ / 05:27 മണിക്കൂർ), ചങ്ങനാശ്ശേരി (05:38 മണിക്കൂർ / 05:40 മണിക്കൂർ), കോട്ടയം (06:00 മണിക്കൂർ / 06:15 മണിക്കൂർ), എറണാകുളം ടൗൺ (07:20 മണിക്കൂർ / 07:25 മണിക്കൂർ), ആലുവ (08:10 മണിക്കൂർ / 08:12 മണിക്കൂർ), തൃശൂർ (09:10 മണിക്കൂർ / 09:12 മണിക്കൂർ) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. എതിർ ദിശയിൽ, ട്രെയിൻ നമ്പർ 06066 കാക്കിനട ടൗൺ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ 2026 ജനുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 6:28 ന് കാക്കിനട ടൗണിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 22:30 ന് കൊല്ലത്ത് എത്തിച്ചേരും.

ട്രെയിൻ നമ്പർ 06067 തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 04:10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 3:00 ന് ചരളാപ്പള്ളിയിൽ എത്തും. കൊല്ലം ജംഗ്ഷൻ, ചെങ്ങന്നൂർ (06:00 മണിക്കൂർ/06.30 മണിക്കൂർ), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (07:20 മണിക്കൂർ/07:25 മണിക്കൂർ), എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരികെ ട്രെയിൻ നമ്പർ 06068 ചരളാപ്പള്ളി – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 16 വെള്ളിയാഴ്ച രാത്രി 21:45 ന് ചരളാപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 08:00 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

ഈ വർഷം തീർത്ഥാടകരുടെ സൗകര്യാർത്ഥം 336 ശബരിമല ഉത്സവ സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവംബർ 14 ലോക പ്രമേഹ ദിനം : പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി

നവംബർ 14 ലോക പ്രമേഹ ദിനം.' തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' (Breaking barriers and bridging gaps: uniting to strengthen diabetes well-being)...

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം...
- Advertisment -

Most Popular

- Advertisement -