ധാക്ക : ബംഗ്ലാദേശിലെ സത്ഖിരയിൽ ശ്യാംനഗറിലുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ച കിരീടമാണ് നഷ്ടപ്പെട്ടത് . ഇന്നലെയാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണെന്ന് ശ്യാംനഗർ പൊലീസ് പറഞ്ഞു.