ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ സമർപ്പണം നാളെ (9) രാവിലെ 9 നും 9.30 നും മദ്ധ്യേ നടക്കും. മാനനീയ സഹസർകാര്യവാഹ് അതുൽ ലിമായെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശ്ശേരി സഞ്ജീവനി ആശുപത്രി വാസ്കുലാർ സർജൻ ഡോ. വിഷ്ണു വി നായർ അദ്ധ്യക്ഷത വഹിക്കും. അമ്യത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി വിശ്വപ്രീയാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വൈകിട്ട് 5 ന് വിവിധ കലാപരിപാടികൾ ഉണ്ടാകും.