ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരിക്കലും വച്ച് പൊറിപ്പിക്കില്ലെന്നും ഇതിന് നേതൃത്വം നൽകിയവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും വകുപ്പ് തലത്തിലുമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അധികാരികളോട് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്നും യോഗം തീരുമാനമെടുത്തു. വൈകല്യമുള്ള കുട്ടികൾക്ക് ലഭിക്കേണ്ട ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാതെ മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും മാസങ്ങളോളം കഷ്ടപ്പെടുത്തുന്ന ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റിൻ്റെ നടപടികളെയും യോഗം അപലപിച്ചു.
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോനു ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജീവനക്കാരും പങ്കെടുത്തു