പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി എൽ ഫാക്ടറി മാനേജർ മലയാലപ്പുഴ പൊതിപ്പാട് കൊച്ചു മാണിക്കുന്നേൽ കെ എസ് സജിയെ അറസ്റ്റ് ചെയ്തു. ഫാക്ടറി തൊഴിലാളികളായ മലയാലപ്പുഴക്കാരായ കടുവാക്കുഴി പൊന്നമ്പിൽ രാജേഷ്, പുളിമൂട്ടിൽ ബിജു എന്നിവരുടെ പേരിൽ കേസ് എടുത്തു.
താമസ സ്ഥലത്ത് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങളും സംഘം കണ്ടെടുത്തു. ഇവിടെ നിന്നും 10 മീറ്റർ അകലെ മാറി പറമ്പിൽ നിന്നും 198 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും പിടിച്ചെടുത്തു.