തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ഒന്നാം ഘട്ട പുനഃരുദ്ധാരണത്തിന്റെ ഭാഗമായിയുള്ള ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ 9.15 നും 9.45 നും മദ്ധ്യേ നടന്നു.രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ, അഭിഷേകം, മഹാഗണപതി ഹോമം എന്നിവയും നടന്നു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജേന്ദ്രൻ, സെക്രട്ടറി രാഹുൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് സുമേഷ്, ജോയിന്റ് സെക്രട്ടറി ശ്യാം ഉദയഭാനു മറ്റു കമ്മറ്റി ഭാരവാഹികൾ, കരയിലെ മറ്റ് ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.