പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ വിവാദ ഫോൺ സംഭാഷണമാണ് നടപടിക്ക് ആധാരം. പൊലീസ് സേനയ്ക്ക് നാണക്കേട് സൃഷ്ടിച്ചു എന്ന ഡിഐജി അജിതാ ബീഗത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയെ സസ്പെൻഡ് ചെയ്തത്.
സുജിത് ദാസ് ഇപ്പോൾ അവധിയിലാണ്. മലപ്പുറം എസ്പി ആയിരിക്കെ ഔദ്യോഗിക വസതിയുടെ മുറ്റത്ത് നിന്ന് മരം മുറിച്ചു കടത്തിയെന്ന ആരോപണം നേരിടുന്ന സുജിത്ദാസ് നിലവിലെ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ഇപ്പോഴത്തെ എസ്പിയ്ക്ക് പി.വി. അൻവർ എംഎൽഎ പരാതി നൽകിയിരുന്നു.
ഇത്പിൻവലിക്കണമെന്നാവശ്യപ്പെട്