Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsയുവതീപ്രവേശനത്തെ എതിര്‍ത്തതില്‍...

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം : സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു.

അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു.

ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ തന്നോട് രോഷമുണ്ടായിരുന്നു. ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കും പങ്കുണ്ടെന്ന വാദം മെനഞ്ഞതെന്നും കണ്ഠരര് രാജീവര് ആരോപിക്കുന്നു. ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. അതിനെയും താന്‍ എതിര്‍ത്തു.

തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നു. ഇതു മറയ്ക്കുന്നതിനു വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വില്പനയ്ക്കായി  ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോട്ടയം : ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി ഒൻപത് കുപ്പി ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം വേലംകുളം ഭാഗത്ത് പറപ്പള്ളി തലക്കൽ വീട്ടിൽ സന്തോഷ് കമാർ പി എൻ( 50)...

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....
- Advertisment -

Most Popular

- Advertisement -