മണ്ണിനുള്ള ഗുണം മാത്രമേ മനുഷ്യന്റെയുള്ളിലും ഗുണമായി വരുകയുള്ളുവെന്നും ഇതു മനുഷ്യന്‍ തിരിച്ചറിയണം. മണ്ണിന്റെ ആരോഗ്യത്തിനുള്ള വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മണ്ണിനെ ജീവസുറ്റതാക്കി മാറ്റുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളിലെയും ചേര്‍ത്തല നഗരസഭയിലെയും എല്ലാ കര്‍ഷകരുടെയും മണ്ണ് സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിച്ചാണ് മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കിയത്.
തങ്കി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹന്‍ അധ്യക്ഷനായി.