Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiപീഡന കേസ്...

പീഡന കേസ് : നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന നൃത്തസംവിധായകന്‍ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ പുരസ്കാരം റദ്ദാക്കി.ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് റദ്ദാക്കുന്നതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.ഒക്ടോബർ 8ന് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന 70മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൽകിയ ക്ഷണവും പിൻവലിച്ചു.

സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലില്‍ സെപ്തംബർ 19 ന് ഗോവയിൽ വച്ച്‌ അറസ്റ്റിലായ ജാനി മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു : സംസ്‌കാരം നാളെ

തിരുവനന്തപുരം : വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര കിഴക്കേക്കര കൃപാ നഗർ ആവിയോട്ട് ഹൗസിൽ എ.സി.തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.സംസ്‌കാരം നാളെ വൈകിട്ട് 4ന് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിൽ...

ശബരിമല സ്വർണകൊള്ള: അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട: ശബരിമല സ്വർണ്ണ കവർച്ചയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി. ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രണ്ടുദിവസത്തെ പരിശോധന പൂർത്തിയാക്കി അമിക്കസ് ക്യൂറി മടങ്ങിയത്. ശബരിമലയിലെ...
- Advertisment -

Most Popular

- Advertisement -