മാരാമൺ : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.
ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവടങ്ങളില്‍ നിന്നുമാണ് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് താത്കാലികപാലങ്ങള്‍ നിര്‍മ്മിക്കുന്നത്. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു.റവ.മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ,സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.