Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകാട്ടാന ആക്രമണത്തിൽ ...

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം

വീട്ടുമുറ്റത്തെ കൃഷിയിടത്തിൽ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്.

വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. ടൗണിൽ നിന്നും വളരെ ഉള്ളിൽ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്. ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർ സംഭവ സ്ഥലത്തെത്തി. എന്നാൽ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാതെ മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

റാന്നി :മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം...

റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര...
- Advertisment -

Most Popular

- Advertisement -