തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി- മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണ സംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കായികമായി നേരിടുന്ന കാലമാണിത്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നും, പല മാധ്യമ സ്ഥാപനങ്ങളിലും കേര്‍പ്പറേറ്റ് കുത്തകകള്‍ കടന്നു വരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ടാല്‍ അത് ജനാധിപത്യത്തെ ഒന്നടങ്കം ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






