പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു. ടിനിറ്റി തിയേറ്റർ ഓപറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12.30 ന് നടന്ന സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. തെന്നിവീണ് അപകടം ഉണ്ടായതായാണ് പൊലീസ് പറയുന്നത്.
വ്യാഴം രാത്രി തിയേറ്ററിൽ റിലീസ് ചിത്രം കാണാൻ വന്നവർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് ശേഷമാണ് ഭരത് ജ്യോതി കെട്ടിടത്തിന് മുകളിൽ നിന്ന് വീണതെന്നാണ് ആരോപണം. സംസ്കാരം പിന്നീട് നടക്കും.സംഭവത്തിൽ കൂടുതൽ അന്വേഷണവും പരിശോധനയും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.