Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsതെക്കേക്കര മാടപ്പള്ളിക്കാവ്...

തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ ഉത്സവവും ദേവി ഭാഗവത നവാഹ യജ്ഞവും താലപ്പൊലി എഴുന്നെള്ളത്തും നാളെ തുടങ്ങും.

തിരുവല്ല: കാരയ്ക്കൽ തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവവും ദേവി ഭാഗവതനവാഹ യജ്ഞവും താലപ്പൊലി എഴുന്നെള്ളത്തും 14നു തുടങ്ങും. 14 ന് 7.30ന് ഭാഗവതപാരായണം, 10 ന് പഞ്ചവിംശതി കലശാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, 4 ന് യജ്ഞവിളംബര ഘോഷയാത്ര അഴിയിടത്തുചിറ അനിരുദ്ധേശ്വരം ക്ഷേത്രത്തിൽ നിന്നു തുടങ്ങും.

യജ്ഞ ദീപ പ്രകാശനം തിരുവല്ല എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി നിർവഹിക്കും. 6.30ന് ദീപാരാധന, കൊടിയേറ്റ് തന്ത്രി എം.എൻ.ഗോപാലൻ തന്ത്രികൾ നിർവഹിക്കും. ക്ഷേത്രത്തിൽ ദിവസവും 7.30 ന് പഞ്ചഗവ്യം, നവകം, മുളപൂജ, 8 ന് കലശാഭിഷേകം, പന്തീരടി പൂജ, ശ്രീഭൂതബലി,

15 ന് രാത്രി 9 ന് താലപ്പൊലി എഴുന്നള്ളിപ്പ്, 18 ന് 8 ന് കുങ്കുമാഭിഷേകം, സർവൈശ്വര്യപൂജ, 8 ന് കൈകൊട്ടിക്കളി, 9 ന് നൃത്തം, 19ന് രാത്രി 8.30ന് നാടൻ പാട്ട്. 20 ന് രാത്രി 8 ന് കൈകൊട്ടിക്കളി, 21ന് വൈകിട്ട് 7 ന് സർപ്പംപൂജ, നൂറുംപാലും, 9 ന് താലപ്പൊലി എഴുന്നള്ളത്ത്, 22ന് രാത്രി 9.30ന് പള്ളിവേട്ട പുറപ്പാട്, 10ന്പള്ളിനായാട്ട്, 23 ന്,വൈകിട്ട് 7.15 ന് ആറാട്ടിനു പുറപ്പാട്, 7.30ന് താലപ്പൊലി എഴുന്നെള്ളിപ്പ്, 10 ന് ആറാട്ട് 10.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 11.30ന് ഗുരുതി എന്നിവ നടക്കും.

യജ്ഞശാലയിൽ 15 ന് 6.30ന് ഭ്രദദീപ പ്രതിഷ്ഠ, 9 ന് ഗായത്രിഹോമം, തുടർന്ന്, ദിവസവും 7.30 ന് ദേവി ഭാഗവത പാരായണം, 12 നും 7 നും പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 5.30ന് വിഷ്ണുസഹസനാമാർച്ചന എന്നിവ ഉണ്ടായിരിക്കും. 16 ന് 9 ന് നവാക്ഷരീഹോമം, 17 ന് 9 ന് നവഗ്രഹപൂജ, 10.30ന് ശ്രീകൃഷ്ണാവതാരം, 12 ന് ഉണ്ണിയുട്ട്, 18 ന് വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 19 ന് 9 ന് ഗായത്രിഹോമം, 5.30ന് കുമാരി പൂജ, 20 ന് 9 ന് ഗായത്രിഹോമം,9.30 ന് നവാക്ഷരീഹോമം, 11.30ന് പാർവ്വതി സ്വയംവരം, 21 ന് 9 ന് ഗായത്രിഹോമം, 10 ന് നവഗഹപൂജ, 22 ന് 10.30ന് മഹാമൃത്യുജയഹോമം.

23 ന് 8.30ന് ധാരാഹോമം, 9 ന് കുങ്കുമകലശപൂജ, 11 ന് അവഭ്യഥസ്നാനം , 12 ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടന്നു. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുത്തു. ക്ഷേത്രത്തിലെ...

ആര്‍എസ്‌എസ് ഗണവേഷത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്

കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തില്‍ ആര്‍എസ്‌എസ് ഗണവേഷത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്‌എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രംഗപ്രവേശനവും. കാലോചിതമായ...
- Advertisment -

Most Popular

- Advertisement -