ന്യൂഡൽഹി : ഡൽഹിയിലെ ആശുപത്രിയിൽ രോഗി ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം.യുനാനി ഡോക്ടറായ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്.2 കൗമാരക്കാരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
രാത്രിയിൽ ആശുപത്രിയിലെത്തിയ കുട്ടികൾ ഒരാളുടെ കാൽവിരലിലെ മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.ഡ്രെസ്സിങ്ങിനു ശേഷം ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട് മുറിയിലെത്തിയ ഇവർ ഡോക്ടർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കൊലയ്ക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസ് നിഗമനം .സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.