ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പള്ളിയോടത്തിൽ നിന്ന് പമ്പാനദിയിലേക്ക് വീണു മരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകൻ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ ജോസഫ് തോമസ് (55) ആണ് മരിച്ചത്.
കുറിയന്നൂർ പള്ളിയോടത്തിൽ കരക്കാർക്കൊപ്പം എത്തിയതായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പള്ളിയോടത്തിൽ നിന്ന് നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പള്ളിയോടത്തിൽ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
സ്ഥലത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സും സ്കൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു. സംസ്കാരം പിന്നീട്