വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം ഉണ്ടായിരുന്നു.
പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ഗംഗാപൂജ നടത്തിയിരുന്നു. തുടർന്ന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കലക്ടറേറ്റിൽ എത്തിയത്.
മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വാരാണസിയിൽ നിന്നും വിജയിച്ചത്. ജൂൺ ഒന്നാനാണ് വാരാണസിയിൽ പോളിങ്.