Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആസിഡ് ആക്രമണം:...

ആസിഡ് ആക്രമണം: യുവാവ് മരിച്ചു

കോട്ടയം:ആസിഡ് ആക്രമണത്തെ തുടർന്ന് ചകിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത്(30) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.ആക്രമണം നടത്തിയ സുമിത്തിന്റെ രണ്ടു സുഹൃത്തുക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഏപ്രിൽ 13 നായിരുന്നു സംഭവം .

ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കളായ സാബു ദേവസ്യ,പ്രസീദ്. ജി എന്നിവർ ചേർന്ന് ഏപ്രിൽ 13 ന് സുമിത്തിനെ പൊന്തൻപുഴ വനത്തിനു സമീപം വിളിച്ചു കൊണ്ടുപോയി മദ്യം നൽകുകയും ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു. സുമിത്തിന്റെ മുഖത്തിനും കഴുത്തിനും സാരമായി പരിക്കുപറ്റി. സാബു ദേവസ്യക്ക് സുമിത്തിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണു : നിരവധി പേർ മരിച്ചു

അസ്താന : കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. അപകടത്തിൽ 39 പേർ മരിച്ചതായാണ് വിവരം. അസർബൈജാനിലെ ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്...

നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ (എൻ എം സി )നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ്  ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി...
- Advertisment -

Most Popular

- Advertisement -