Saturday, January 18, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ  സൂക്ഷിച്ചിരിക്കുന്ന...

ശബരിമലയിൽ  സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു

പത്തനംതിട്ട : ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. ഉപയോഗശൂന്യമായ 6. 65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തെ ഗോഡൗണിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള പ്രവ്യത്തികളാണ് ആരംഭിച്ചത്.

2021 – 22 കാലയളവിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായിൽ കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തുകയും ഇതിൻ്റെ വിൽപ്പന ഹൈക്കോടതി തടയുകയും ചെയ്തത്. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം, കീടനാശനിയുടെ  സാന്നിധ്യം കണ്ടെത്തിയ ഏലക്കാ ഉപയോഗിച്ച് നിർമ്മിച്ച 6.65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലെക്ക് മാറ്റി.

പിന്നീട് ഉപയോഗയോഗ്യമല്ലാത്ത ഈ അരവണ വനത്തിൽ മറവ് ചെയ്യാൻ ദേവസ്വം ബോർഡ് ശ്രമിച്ചെങ്കിലും വനം വകുപ്പ് അനുവദിച്ചില്ല.  ഇന്ത്യൻ സെട്രി ഫ്യൂജ് എഞ്ചിനീയറിങ് സൊല്യൂഷൻസ് എന്ന കമ്പനി 16 കോടി രൂപയ്ക്കാണ് ഈ അരവണ നീക്കം ചെയ്യാനുളള കരാർ ഏറ്റെടുത്ത് അതിനായുള്ള പ്രവൃത്തികൾ ആരംഭിച്ചത്. ഇവ ട്രാക്ടറിൽ പമ്പയിലെത്തിക്കും. അരവണ പൂർണ്ണമായും നീക്കം ചെയ്യാൻ ഒരാഴ്ച്ചയോളം വേണ്ടിവരും. ഉപയോഗയൊഗ്യമല്ലാത്ത ഈ അരവണ ഹൈദ്രാബാദിലെത്തിച്ച് വളമാക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക...

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു

ആലപ്പുഴ : ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി ബെംഗളൂരുവിൽ മരിച്ചു. ആലപ്പുഴ രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ(24) ആണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -