ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു .മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ . തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ് പി അറിയിച്ചു.നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കും.
ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ നടന്ന ഇന്നലത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ അഭിപ്രായപ്പെട്ടത്. ലോറിയുടെ ജാക്കി കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്.