പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ലീബാദാസ സമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനവും കുടുംബ സംഗമവും പരുമല സെമിനാരിൽ നടന്നു. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർത്തോമ്മൻ പൈതൃകം പേറുന്ന മലങ്കര സഭയുടെ സമ്പത്തും വെളിച്ചവുമാണ് സ്ലീബാ ദാസ സമൂഹം എന്നും അതിന്റെ സ്ഥാപകൻ പത്രോസ്മാർ ഒസ്താത്തിയോസ് തിരുമേനി എക്കാലവും സ്മരിക്കപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യത ആണെന്നും മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിൽ അറിയിച്ചു.
സ്ലീബാ ദാസ സമൂഹം അധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫാ. പി.കെ. തോമസ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സിസാ തോമസ് സമ്മേളനത്തിന് മുഖ്യ സന്ദേശം നൽകി. റിട്ട ചീഫ് ജസ്റ്റീസ് ജേക്കബ് ബഞ്ചമിൻ കോശി ശതാബ്ദി സമാപന സന്ദേശം അറിയിച്ചു. പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത പുതുതായി നിർമ്മിച്ചു നൽകുന്ന 10 ഭവനങ്ങളുടെ ശതാബ്ദി ഭവന നിർമ്മാണ സമർപ്പണം നിർവ്വഹിച്ചു.
സി.ഇ.ഒ ഫാ. തോമസ് മ്യാലിൽ ശതാബ്ദി ഭവന നിർമ്മാണപദ്ധതിയെ പറ്റി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഫാ. ഡോ. സോമു കെ. സാമൂവേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോ ഏലിയാസ്, സന്തോഷ് പി.എം, ലിസി എം.കെ, കെ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ ജീവകാരുണ്യ ധനസഹായങ്ങളും, സ്കോളർഷിപ്പ് വിതരണവും നടന്നു. കുടുംബ സംഗമത്തിന് ഫാ.സജി മേക്കാട് നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.