Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രക്കുളം...

ശ്രീവല്ലഭ ക്ഷേത്രക്കുളം സംരക്ഷിക്കും ; ക്ഷേത്ര റോഡുകളുടെ പുനർനിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കും: അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : മധ്യകേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം ജലവിഭവ വകുപ്പിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അറിയിച്ചു.

ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ പുനർനിർമാണവും ഉടൻ ആരംഭിക്കും. ദേവസ്വം ബോർഡ് എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ നിലവിലെ എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ അധിക തുക ആവശ്യമായി വന്നാൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച് റോഡ് പണി വേഗത്തിൽ ആരംഭിക്കും. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എയും ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഗീതയും ക്ഷേത്രസന്നിധിയിലെത്തി സംയുക്തമായി സ്ഥലം സന്ദർശിച്ചു. ക്ഷേത്രക്കുളത്തിന്റെ സംരക്ഷണം, പുനരുദ്ധാരണം, ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ പുനർനിർമാണം എന്നിവ സംബന്ധിച്ച് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ചർച്ച നടത്തി.

ശ്രീ വല്ലഭ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.എം. മോഹനൻ നായർ, വൈസ് പ്രസിഡന്റ് ബാബു, ഭരണസമിതി സെക്രട്ടറി സനൽ, ഭരണസമിതി അംഗങ്ങൾ, ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. ജയകുമാർ, യു.ഡി.എഫ്. കൺവീനർ ലാൽ നന്ദാവനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്., കെ.പി. രഘുകുമാർ, രാജൻ തോമസ്, റെജി മണലിൽ, നഗരസഭാ കൗൺസിലർ ശ്രീമതി ഷീല വർഗീസ്, ധർമ്മ ചന്ദ്രൻ പിള്ള, അജിത്ത് കിഴക്കുംമുറി, റോയി പാലിയേക്കര, റോഷിൻ ശർമ്മ, ജോമോൻ കാവുംഭാഗം, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും തുടർനടപടികൾ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി അവസാനിപ്പിച്ചു

കൊൽക്കത്ത : ബംഗാളിലെ ജൂനിയർ ഡോക്ടർമാർ 41 ദിവസമായി നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു.ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഒപി ബഹിഷ്‌കരണം തുടരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 9ന് ആർജി കാർ...

മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക്  പരിക്ക്

പന്തളം: മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -