Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ഗവൺമെൻ്റ്...

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക്  ക്ഷാമാശ്വാസവും  നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം

ന്യൂഡൽഹി: കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമാശ്വാസവും അധികമായി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും (DR) അധികമായി അനുവദിക്കാൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. 01.07.2025 മുതൽ ഇതിന് പ്രാബല്യമുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും 55% എന്ന നിലവിലെ നിരക്കിൽ നിന്നും 3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്.

ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും ഉണ്ടായ വർദ്ധനവ് മൂലം ഖജനാവിന് ഉണ്ടാകുന്ന മൊത്തം ബാധ്യത പ്രതിവർഷം 10083.96 കോടി രൂപയാണ്. ഇത് ഏകദേശം 49.19 ലക്ഷം കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്കും 68.72 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ പ്രകാരമാണ് ഈ വർദ്ധനവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ :14 പേർക്ക് പൗരത്വം നൽകി

ന്യൂഡൽഹി: രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത്...

സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം: പ്രതികൾ പിടിയില്‍

തിരുവല്ല:  സ്പാ ജീവനക്കാരിയോട് കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട്...
- Advertisment -

Most Popular

- Advertisement -