അടൂർ, കൊടുമൺ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം , മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞവർഷം ഇയാളെ കാപ്പാ ചുമത്തി ആറുമാസം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി, കാപ്പാ നടപടിപ്രകാരം ജയിലിലടക്കപ്പെട്ട സഹോദരങ്ങളായ അടൂർ ഇളമണ്ണൂർ മാരൂർ സൂര്യ ലാലിൻറെയും, ചന്ദ്രലാലിൻറെയും വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറിൽ പി ജോർജ്ജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജനുവരി 18 ന് അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വർഷം കാപ്പാ നടപടികൾക്ക് വിധേയരായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികൾ പരസ്പരം പരിചയപ്പെടുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിൻറെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തികഇടപാടുകളുടെ പേരിൽ ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികളായ വിഷ്ണു വിജയനും, ശ്യാംകുമാറും, കാർത്തിക്കും ചേർന്ന് ജെറിലിനെ ക്രൂരമായി മർദിക്കുകയും ബ്ലേഡ് കൊണ്ട് ദേഹം മുഴുവൻ മുറിവേൽപ്പിക്കുകയും മറ്റും ചെയ്തു. ഈ കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വന്ന ഇയാൾ മെയ് പത്തിന് തീയതി ജയിൽ മോചിതനായി. തുടർന്ന് ഒളിവിൽ പോയ ഇയാളെ ജില്ലാ കളക്ടറുടെ കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ ആർ രാജീവ്, എസ് ഐ എം പ്രശാന്ത്, എസ് സി പി ഓമാരായ സൂരജ്, ശ്യാം കുമാർ, അൻസാജു, നിസ്സാർ എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾ സ്വീകരിച്ചത്.