തിരുവല്ല : കുറ്റൂർ തലയാർ കുഴിയനേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ നിന്നും ഒന്നരലക്ഷത്തോളം രൂപയുടെ ഓട്ടുപകരണങ്ങൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാവിലെ 8 മണിയോടുകൂടി ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നാളെ ക്ഷേത്രത്തിൽ പൂജയ്ക്ക് വേണ്ടി ഒരുക്കങ്ങൾ നടത്താനാൻ എത്തിയതായിരുന്നു.
തിടപ്പള്ളിയുടെ ജനൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ നിലവിളക്കുകൾ ഉരുളികൾ പൂജാപാത്രങ്ങൾ കവരുകയായിരുന്നു. സംഭവം സംബന്ധിച്ച് ക്ഷേത്രം സെക്രട്ടറി മിഥുൻ രാജ് പണിക്കർ തിരുവല്ല പോലീസിൽ പരാതി നല്കി. മുൻപും സമാന രീതിയിൽ മോഷണം നടന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.