തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുപന്ത മഹോത്സവം ഏപ്രിൽ 6 ന് നടക്കും. യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് മഹോത്സവം നടത്തുന്നത്.
6 -ന് രാവിലെ 5 ന് തിരുപന്തം അറിയിപ്പ്, ഹരിനാമ കീർത്തനം, അഭിഷേകം. 6.30ന് മഹാഗണപതി ഹോമം. 9.30 ന് നവകം, പഞ്ചഗവ്യം. 10 ന് മഹാ പ്രസന്ന പൂജയും വിശേഷാൽ നിവേദ്യവും. 11.30 ന് സർപ്പം പാട്ട്, 12 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ദീപ കാഴ്ചയും വിശേഷാൽ ദീപാരാധനയും. 8.30 ന് തിരു ആലുംതുരുത്തി, പടപ്പാട്, കരുനാട്ടുകാവ് ഭഗവതിമാർക്ക് വരവേൽപ്പ്, ജീവിത കളി, ആറാട്ട്, നിവേദ്യം, കരിമരുന്ന് പ്രയോഗം എന്നിവയാണ് പ്രധാന പരിപാടികൾ.