തിരുവല്ല : തിരുവല്ല പ്രസ് ക്ലബ് ഓഫീസ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിർത്തിവച്ചിരുന്ന ഓഫീസിൻറെ പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ പുനരാരംഭിച്ചത്.
മർച്ചൻസ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് പ്രസിഡണ്ട് എം സലിം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡണ്ട് സാൻലി എം അലക്സ്,ക്രിസ് ഗ്ലോബൽ സി ഇ ഒ എം. ക്രിസ്റ്റഫർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വിനോദ് സെബാസ്റ്റ്യൻ, പ്രസ് ക്ലബ് സെക്രട്ടറി പി വി സതീഷ് കുമാർ, ജോയിൻ സെക്രട്ടറി പി കെ സുധീഷ് കുമാർ, വൈസ് പ്രസിഡണ്ട് അനിൽ കുമാർ ശ്രീവല്ലഭപുരം തുടങ്ങിയവർ നേത്യത്വം നൽകി.
മാധ്യമ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട തിരുവല്ല പ്രസ് ക്ലബ് അംഗവും നഗരസഭ കൗൺസിലറും ആയ മാത്യു ചാക്കോയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.