Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiതൊണ്ടിമുതലിൽ കൃത്രിമം...

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ് : ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസീൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ചിന്റെയാണ് ഉത്തരവ്. കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റ്

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കുകളുടെയും 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റിന്റെയും അവതരണവും നടന്നു .യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ എം പി...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -