തിരുവല്ല : തോട്ടയ്ക്കാടൻ കുടുംബസംഗമവും ഓണാഘോഷവും കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും ഉദ്ഘാടനം കുടുംബയോഗം പ്രസിഡണ്ട് ത്രിവിക്രമൻ പിള്ള പേങ്ങാട്ടിൽ നിർവഹിച്ചു.
രക്ഷാധികാരി സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി ആർ രാജേഷ്, സെക്രട്ടറി വി എം ദിലീപ്കുമാർ , ട്രഷറർ സോമശേഖരൻ നായർ, രവീന്ദ്രൻ നായർ, വി. വി. ശ്രീകുമാർ, വി. എം. അശോക് കുമാർ, ടീ.വി സുരേഷ് കുമാർ, കെ.പി.ശ്രീകുമാർ , ഹരികൃഷ്ണൻ, എൻ. ശ്രീജിത്ത്, പ്രസന്ന സതീഷ്, ജിഷ സുരേഷ് എന്നിവർ പ്രസംഗിച്ചു.
കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികളും, തൃക്കദളി മലയച്ചന്‍ തിരുവാതിര സംഘത്തിൻ്റ് തിരുവാതിരകളിയും പരിപാടിയുടെ ഭാഗമായി.






