പത്തനംതിട്ട: ജില്ലയിലെ തിരുവല്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലെ ക്യാമ്പ് തിരുമൂലപുരം എസ്എന്‍വി സ്‌കൂളിലേക്ക് മാറ്റി. മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് മറ്റ് രണ്ട് ക്യാമ്പുകള്‍. പതിനാല് കുടുംബങ്ങളിലായി 20 പുരുഷന്‍മാരും 22 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 53 പേര്‍ ക്യാമ്പിലുണ്ട്.
