Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമൂന്ന് സഹോദരങ്ങൾ...

മൂന്ന് സഹോദരങ്ങൾ ജീവിതത്തിനായി പോരാടുന്നു: ബ്ലഡ് സ്റ്റെം സെൽ ദാതാക്കളുടെ സഹായം തേടുന്നു.

തിരുവല്ല: ബീറ്റ തലസീമിയ എന്ന തീവ്രമായ രക്തരോഗത്താൽ വലയുന്ന മൂന്ന് സഹോദരങ്ങൾക്ക് മൂലകോശ ചികിത്സയ്ക്ക് സഹായം തേടുന്നു.  തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളായ ഫൈസി (11), ഫൈഹ (10), ഫൈസ് (4.5) എന്നിവരാണ് ജനിതക രോഗത്താൽ വലയുന്നത്. മൂന്നുപേരുടെയും മൂലകോശ ചികിത്സയ്ക്ക് ഒരു കോടിയോളം രൂപ ചിലവ് വരും. ഇലട്രിഷ്യനായ അച്ഛന് ഇത്രയും തുക കണ്ടെത്താൻ മാർഗമില്ല.

പതിവായി രക്തം സ്വീകരിക്കേണ്ട സാഹചര്യത്തിൽ ഭാവിയെ നോക്കി തളർന്നിരിക്കുകയാണ് ഈ കുഞ്ഞുങ്ങൾ. തലസീമിയ രോഗികളുടെ ചികിത്സയിൽ ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ നിർണായക പ്രാധാന്യം വഹിക്കുന്നുവെന്ന്  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ റീജിയണൽ അഡ്വാൻസ്ഡ് സെൻറർ ഫോർ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ ഹീമറ്റോ-ലിംഫോയിഡ് ഓങ്കോളജി & മാരോ ഡിസീസസിലെ (RACTHAM) പ്രൊഫസറും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ചെപ്സി സി ഫിലിപ്പ് പറഞ്ഞു.

തലസീമിയ രോഗികളുടെ ചികിത്സയിൽ രക്തമൂലകോശം മാറ്റി വെയ്ക്കൽ മാത്രമാണ് പരിഹാരം. മൂലകോശ ദാതാവിൽ നിന്ന് സാധാരണ രക്തദാനം ചെയ്യുന്നത് പോലെയാണ് മൂലകോശവും ശേഖരിക്കുന്നത്.  ദാതാവിൽ നിന്ന് എടുക്കുന്ന മൂലകോശം മൂന്നു മാസത്തിനുള്ളിൽ ശരീരത്ത് ഉത്പാദിപ്പിക്കപ്പെടും.

എന്നാൽ മൂലകോശ ദാതാവിനെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യുന്നതിന് യുവാക്കൾ രജിസ്റ്റർ ചെയ്ത് സന്നദ്ധത അറിയിച്ചാൽ വേഗം കണ്ടെത്താൻ സാധിക്കും. ഡി കെ എം എസ് –  ബി എം എസ് ടി ഫൗണ്ടേഷൻ മുഖേനയാണ് മൂലകോശ ദാതാവിനെ തിരയുന്നത്. ഇന്ത്യയിലുടനീളമുള്ള ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി ഡികെഎംഎസ് –  ബിഎംഎസ് ടി രാജ്യവ്യാപകമായി ഒരു വെർച്വൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.

ഫൈസി, ഫൈഹ, ഫൈസ് എന്നീ സഹോദരങ്ങളെയും ഒപ്പം  രക്താർബുദത്തിനെതിരെ പോരാടുന്ന മറ്റ് നിരവധി രോഗികളെയും സഹായിക്കുന്നതിന് നിങ്ങൾക്കു ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് –  https://www.dkms-bmst.org/get-involved/virtual-drives/kerala-siblings

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി

കോഴഞ്ചേരി : നാട്ടിൽ മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി.ഇലന്തൂർ പരിയാരം സ്വദേശി സുജിത് (35) ആണ് പിടിയിലായത്. വീടുകളിൽ നിന്ന് കാർഷിക വിളകളും മോട്ടോറുകളും പൂമുഖങ്ങളിലെ കസേരകളുമാണ് ഇയാൾ...

കോടയും ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു

പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി...
- Advertisment -

Most Popular

- Advertisement -