ചെന്നൈ : തമിഴ്നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു.10 പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് ഇടിച്ചത് .ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.